കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

പി.കുഞ്ഞിരാമന്‍നായരുടെ കവിത്വം കാണാത്തതായില്ലേ എസ്സ് .എസ്സ്.എല്‍.സി 2014 പരീക്ഷയിലെ ഈ ചോദ്യം?

 



ചോദ്യം  ഇതായിരുന്നു:
"സത്യപ്രകൃതി ദീപത്തില്‍ 
ക്കത്തും പൊന്‍തിരി പോലവേ
അരിവാളേന്തി നില്‍ക്കുന്നു
കന്നി - കര്‍ഷകകന്യക

കുളര്‍ക്കവേയവള്‍ നോക്കുമ്പോള്‍
പൂത്തൂ വിണ്‍പിച്ചകച്ചെടി
അവള്‍ നീരാടവേ നീല-
ദര്‍പ്പണം പാഴ്ച്ചെളിക്കുളം "

മുകളില്‍ കൊടുത്ത കാവ്യഭാഗത്തെ മുന്‍നിര്‍ത്തി വാങ്മയചിത്രങ്ങള്‍ കവിതയ്ക്ക് എത്രത്തോളം ഭാവദീപ്തി നല്‍കുന്നുവെന്ന് പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക.
-----------------------------------------------------------------------------------

ഈ ചോദ്യത്തില്‍  പറയുന്ന വാങ്മയ ചിത്രം പി.യുടെ കവിതയോടും സൗന്ദര്യപൂജയിലെ ഈ കാവ്യഭാഗത്തോടും  യോജിക്കുന്നില്ല എന്നതല്ലേ നാം കാണേണ്ടത്?

വാക്കുകള്‍ വരച്ച ചിത്രങ്ങള്‍  എന്ന സാമ്പ്രദായികമായ വിവരണം ഈ ഭാഗത്തിന് എങ്ങനെ ചേരും?ആകാശത്തു നിന്നും ഭാവനാ  നക്ഷത്രങ്ങള്‍ പറിച്ചെടുക്കുന്ന പി.യുടെ കാവ്യ മനസ്സ്  പ്രകൃതിയില്‍ കണ്ടതിനെ കവിതയാക്കി പകര്‍ന്നപ്പോള്‍ മാറിയതെന്തോ അതാണ് ഈ വരികളിലെ കാവ്യരസം......അതാകട്ടെ വെറും വാങ്മയ ചിത്രമല്ല. പി. നേരിട്ട്  പ്രകൃതിയില്‍ കണ്ടതു മാത്രമാണ്  ചിത്രമായിട്ടുള്ളത്. അത് കവിതയിലേക്ക് ആവാഹിച്ചപ്പോള്‍ (ക്ഷമിക്കണം...പി.കുഞ്ഞിരാമന്‍നായര്‍ക്ക് ചേരുന്ന വാക്ക് വേണ്ടേ?) കണ്ട ചിത്രം ഭാവദീപ്തമായി.....

അരിവാളേന്തി നില്‍ക്കുന്ന കന്നി - കര്‍ഷകകന്യക സത്യപ്രകൃതി ദീപത്തില്‍ കത്തും പൊന്‍തിരി പോലെയാകുമ്പോള്‍ അത് വാങ്മയ ചിത്രത്തിന്റെ സങ്കേതത്തില്‍ നിന്നും മാറിപ്പോയില്ലേ?അവള്‍ നീരാടുമ്പോള്‍ പാഴ്ച്ചെളിക്കുളം നീല-ദര്‍പ്പണമാകുന്നതും അവള്‍ കുളര്‍ക്കേ നോക്കുമ്പോള്‍ വിണ്‍പിച്ചകച്ചെടി പൂക്കുന്നതും കേവലം വാങ്മയ ചിത്രമാണെന്നത്  സ്വീകരിക്കാന്‍ പ്രയാസമാണ്.


2 അഭിപ്രായങ്ങൾ:

malayalasangeetham പറഞ്ഞു...

ഉചിതമായ നിരീക്ഷണം .........

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ശരിയാണല്ലോ മാഷെ...!

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്